things to know

Before You Build a House

നിങ്ങൾ ഒരു വീട്, സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ... അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

നിങ്ങൾ ഒരു വീട്, സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ
ആദ്യം അറിഞ്ഞരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുംആയ ചില വസ്തുതകൾ
ഭൂമി
  • വീട് പണിയുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഘടന പരിശോധിക്കുക. അതുവഴി വീടിന്റെയും, ഫൗണ്ടേഷന്റെയും സേഫ്റ്റി ഉറപ്പുവരുത്തുവാനും, ഫൗണ്ടേഷന്റെ നിർമ്മാണ ചിലവ് ചുരുക്കുവാനും സഹായകരമാവും
  • സീവേജിന്റെയും മറ്റു മാലിന്യ നിർമ്മാജന സൗകര്യങ്ങളേയും പരിഗണിക്കുക
വീതിയുള്ള റോഡ്
  • വീതിയുള്ള റോഡ് വസ്തുവിലേക്ക് പ്രവേശിക്കുവാൻ ആവശ്യമാണ്.
    ഏകദെശം 5 മീറ്റർ വീതിയുള്ള റോഡ് ഉണ്ടായിരുന്നാൽ വാഹന ഗതാഗതാത്തിനു തടസംമുണ്ടാവില്ല.
ശുദ്ധമായ വെള്ളം
  • ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥലമായിരിക്കണം. 
  • ശുദ്ധമായ വെള്ളം കുടുംബത്തിലെ എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ സഹായിക്കും. 
  • വെള്ളത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് അതിന്റെ pH മൂല്യം മറ്റ് മലിനീകരണങ്ങൾ, മനുഷ്യന്റെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു.
  • ചുറ്റുപാടും ചതുപ്പു സ്ഥലങ്ങൾ ആണെങ്കിൽ . കിണറുകളിൽ ശുദ്ധ ജലം കിട്ടുവാൻ ബുദ്ധിമുട്ടായിരിക്കും.
  • ബോർ വെല്ലുകൾ ഇരുമ്പിന്റെയും മറ്റു ധാതു ലാവണങ്ങളുടെയും സാന്നിധ്യത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഓപ്പൺ വെൽ സ്ഥാപിക്കാൻ സാധ്യത ഉള്ള പ്ലോട്ട് ആണ് ഉത്തമം.
പരിസ്ഥിതി
  • അന്തരീക്ഷ മലിനീകരണ മുക്തവും പരിസ്ഥിതി സുരക്ഷയുള്ള സ്ഥലങ്ങൾ പരിഗണിക്കുക
  • രാസമാലിന്യങ്ങളുടെ ഉത്പാദനവും സംസ്കരണവും നടത്തുന്ന കേന്ദ്രങ്ങളിൽ നിന്നും ആവശ്യത്തിന് അകലമുള്ള ഭൂമി പരിഗണിക്കുക
  • അരി മില്ലുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിങ്ങളുടെ കുടി വെള്ള സ്രോതസ്സിനെയും പരിസരത്തെയും മലിനമാക്കിയേക്കാം
  • ഫ്‌ളവർ മില്ലുകൾ ശബ്ദ മലീനീകരണവും , അന്തരീക്ഷ , കുടിവെള്ള മലീനീകരണത്തിനു കാരണമാവാം
  • വന്യ മൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ വരാത്ത രീതിയിൽ ഉള്ള ഭൂമി പരിഗണിക്കുക.
  • മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നും ആവശ്യത്തിന് ദൂര പരിധി പരിഗണിക്കുക
  • ഗ്രീൻ ആൻഡ് ഇക്കോ ഫ്രണ്ട്ലി വീട് നിർമ്മിക്കുന്നതിന് മുൻഗണന നൽകുക
  • വളർത്തു മൃഗങ്ങളുടെ ഫാമുകൾ കോഴി,പന്നി, ഡയറി ഫാം ,താറാവ് വളർത്തൽ മുതലായവയിൽ നിന്നുള്ള ദുർഗന്ധവും മറ്റുള്ള മലീനീകരണങ്ങളും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സ്ഥലങ്ങൾ പരിഗണിക്കുക.
നിയമവശങ്ങൾ
  • ഭൂമി വാങ്ങുമ്പോൾ അത് സർക്കാരിന്റെ ലാൻഡ് ബാങ്കിൽ ഉൾപ്പെടുന്നതല്ലെന്ന് ഉറപ്പാക്കുക. നെൽവയലുകൾ, കാപ്പി തോട്ടങ്ങൾ, ചായ തോട്ടങ്ങൾ തുടങ്ങിയ കാർഷിക ഭൂമിയാണോ എന്ന് പരിശോധിക്കുക.
  • വൈദ്യുതി കണക്ഷൻ:
    മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയയെ ആശ്രയിക്കാതെ വൈദ്യുതി കണക്ഷൻ ലഭിക്കാൻ സാധ്യതയുള്ള ഭൂമി പരിഗണിക്കുക
  •  K-rail, GAIL, National Highway, Railways മുതലായ സർക്കാർ പദ്ധതികൾക്കായി റിസർവ് ചെയ്ത ഭൂമിയാണോ, അവയുടെ BUFFER ZONE പരിധി എത്രയാണോ   എന്നും ഉറപ്പാക്കുക..ഇത്തരം പ്രദേശങ്ങളിൽ നിർമ്മാണം അല്ലെങ്കിൽ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കില്ല. അതിനാൽ, ഭൂമിയുടെ റെക്കോർഡ് സൂക്ഷ്മമായി പരിശോധിച്ച് നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുക. 
  • ലോൺ അപ്പ്രൂവൽ ആകുന്ന വസ്തു എടുക്കുക. കാരണം ഒരു വാസ്തുവിന് ബാങ്ക് ലോൺ ലഭിക്കും എങ്കിൽ ആ വസ്തുവിന്റെ ലീഗൽ വശം 99% കറക്ട് ആയിരിക്കും.
വൈദ്യതി / കുടിവെള്ളം/ഗ്യാസ് പൈപ്പ്‌ലൈൻ
  • ഭൂമി വാങ്ങുമ്പോൾ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക . ലൈൻ വലിക്കാനോ പോസ്റ്റ് സ്ഥാപിക്കാനോ സ്റ്റേ വയർ സ്ഥാപിക്കാനോ മറ്റുള്ള ഉടമകളിൽ നിന്നും ഉള്ള അനുമതി കിട്ടണം എന്നില്ല
  • കുടിവെള്ള/ ഗ്യാസ് പൈപ്പ്‌ലൈൻ കണക്ഷൻ ലഭിക്കുവാൻ മറ്റുള്ള ഉടമകളുടെ അനുമതി ഇല്ലാതെ തന്നെ കിട്ടാനുള്ള സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക
  •  വീട് പണി ആരംഭിക്കുന്നതിന് മുൻപായി പ്രാബല്യത്തിലുള്ള നിയമവശങ്ങൾ അറിഞ്ഞിരിക്കുക,
  •  സർക്കാരിലേക് കൊ(ഒ)ടുക്കേണ്ട നികുതികൾ, പുതിയ മാനദണ്ഡങ്ങൾ അറിയുക
  • നിർമ്മാണ വസ്തുക്കളുടെ സുഗമമായ ലഭ്യതയും, നിയമവശങ്ങളും ചിലവുകളും അറിഞ്ഞിരിക്കുക.